ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്‍റ് അര്‍വിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചു

Latest News

ന്യൂഡല്‍ഹി : ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്‍റ് അര്‍വിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചു. ആംആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിലടക്കം വിയോജിപ്പ് രേഖപ്പെടുത്തിയുള്ള കത്താണ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് കൈമാറിയത്. ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കിടെ രാജി കോണ്‍ഗ്രസിനെ വലിയ സമ്മര്‍ദത്തിലാക്കി.
കെജ്രിവാളിന്‍റെ അറസ്റ്റ് ദിവസം അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശനം നടത്തിയത് താല്‍പര്യം ഇല്ലാതെയായിരുന്നുവെന്ന് അരവിന്ദര്‍ പ്രതികരിച്ചു. കൂടാതെ കനയ്യ കുമാറിന്‍റെയും ഉദിത് രാജിന്‍റെയും സ്ഥാനാര്‍ഥിത്വത്തിലെ അതൃപ്തി കൂടി രാജിയിലേക്ക് നയിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ ഓഗസ്തില്‍ പിസിസി അധ്യക്ഷനായ ലവ്ലി ഷീല ദീക്ഷിത് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. അതിനിടെ ലെവലിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമം തുടങ്ങി. കോണ്‍ഗ്രസ് പ്രാഥമികാംഗത്തില്‍അര്‍വിന്ദര്‍ സിംഗ് ലവ്ലി രാജിവെക്കില്ലെന്നാണ് വിവരം

Leave a Reply

Your email address will not be published. Required fields are marked *