ന്യൂഡല്‍ഹി: ഡല്‍ഹി ഓര്‍ഡിനന്‍സിനെ പിന്തുണക്കുമെന്ന് സി.പി. എം.
മറ്റുപാര്‍ട്ടികളും പിന്തുണക്കണമെന്ന് സി.പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭ്യര്‍ഥിച്ചു. എ.കെ.ജി സെന്‍ററില്‍ കെജരിവാളു മായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു യെച്ചൂരി.
എട്ട് വര്‍ഷത്തെ പോരാട്ടത്തിന് ശേഷമാണ് സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടായതെന്ന് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്രം അത് ഓര്‍ഡിനന്‍സ് ഇറക്കി റദ്ദാക്കി. ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുന്ന നടപടിയായിരുന്നു അത്.പാര്‍ലമെന്‍റില്‍ ബില്‍ വരുമ്പോള്‍ തങ്ങള്‍ക്ക് പിന്തുണ തേടിയാണ് നേതാക്കളെ കാണുന്നത്-അദ്ദേഹം പറഞ്ഞു.
ഇത് കെജരിവാളിന്‍റെ വിഷയമല്ല, രാജ്യത്തെ ജനങ്ങളുടെ വിഷയമാണ്. രാജ്യസഭയില്‍ എല്ലാ പാര്‍ട്ടികളും ഒന്നിച്ച് ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് സന്ദേശം നല്‍കണം. സുപ്രീംകോടതിയേയും സമീപിക്കുമെന്നും കെജരിവാള്‍ പറഞ്ഞു
ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ക്ക് അനുകൂലമായുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ മറികടക്കുന്നതില്‍ പാര്‍ലമെന്‍റില്‍ പിന്തുണ തേടിയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്.കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ പ്രതിപക്ഷ കക്ഷി നേതാക്കളുമായി കെജരിവാള്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് കെജരിവാള്‍ സമയം തേടിയിട്ടുണ്ട്. അതേസമയം ഓര്‍ഡിനന്‍സ് വിഷയത്തില്‍ എഎപിയെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഡല്‍ഹി, പഞ്ചാബ് പിസിസികള്‍ കോണ്‍ഗ്രസ് അധ്യക്ഷനെ അറിയിച്ചിരിക്കുന്നത്.