ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പരുക്ക്. ഡല്‍ഹി ജന്തര്‍മന്തറില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.
നീറ്റ് ക്രമക്കേട്, അഗ്നിവീര്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഇന്നലെ ഉച്ചക്ക് 12.30ഓടെയാണ് സമരം ആരംഭിച്ചത്. തുടര്‍ന്ന് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ നേരത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമം ഉണ്ടായി.തുടര്‍ന്നായിരുന്നു പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. നിരവധി പ്രവര്‍ത്തകര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റിരുന്നു.