ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം സ്ഫോടന ശബ്ദം. സമീപ പ്രദേശത്തുള്ളവര്‍ സ്ഫോടനശബ്ദം കേട്ടതായി ഫയര്‍ഫോഴ്സിനും സന്ദേശം ലഭിച്ചു.എന്നാല്‍ ഇതുവരെ സ്ഥലത്തു നിന്ന് സ്ഫോടനം നടന്നതിന്‍റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്ഥലത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. എംബസിക്കു സമീപത്തു നിന്ന് ഉഗ്രശബ്ദം കേട്ടതായി എംബസി വക്താവും വ്യക്തമാക്കി. ശബ്ദമുണ്ടായതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.ഇസ്രയേല്‍-ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യമായതിനാല്‍ തന്നെ പ്രദേശത്ത് കനത്ത ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.