ഡല്‍ഹിയിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി

Top News

ചണ്ഡിഗഢ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിനു പുറമെ ഡല്‍ഹിയിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ ആം ആദ്മി പാര്‍ട്ടി. പഞ്ചാബിലെ 13 സീറ്റിലും ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ ആം ആദ്മി വ്യക്തമാക്കിയിരുന്നു.
കഠിനാധ്വാനം ചെയ്താല്‍ ഞങ്ങള്‍ക്കു വിജയം ഉറപ്പാണെന്ന ഭീതി ബി.ജെ.പിക്കുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജരിവാള്‍ പറഞ്ഞു.
ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റിലും ഞങ്ങള്‍ വിജയിക്കും. 13 സീറ്റിലും വിജയിപ്പിച്ച് പഞ്ചാബ് ജനത ചരിത്രപരമായ ജനവിധി നല്‍കുമെന്ന് ഉറപ്പുണ്ട്. ബി.ജെ.പിക്ക് ഒറ്റ പാര്‍ട്ടിയെ മാത്രമാണ് ഭീതിയുള്ളത്. അത് ആം ആദ്മിയാണ്.
അവര്‍ എന്നെ പഞ്ചാബിലും ഡല്‍ഹിയിലുമെല്ലാം തടയുകയാണ്. ഒന്നും ചെയ്യാന്‍ അനുവദിക്കുന്നില്ല. എന്നാല്‍, ഇത്തവണ ഏഴ് സീറ്റിലും ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കാന്‍ ഡല്‍ഹിക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജരിവാള്‍. തരണ്‍ തരണില്‍ നടന്ന റാലിയില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *