കൊച്ചി : സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ സി സി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സിനിമ രംഗത്ത് ആഭ്യന്തര പരാതി പരിഹാര സമിതി നിലവിലിലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന വനിതാ കമ്മീഷനോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ അക്രമിച്ച സംഭവത്തെ തുടര്‍ന്ന് 2018 ലാണ് ഡബ്ല്യൂ സി സി ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത്. താരസംഘടനയായ അമ്മയിലും പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണയിലാണ്.