സാന്‍ഫ്രാന്‍സിസ്കോ: എക്സ് എന്ന് പേര് മാറ്റിയ ട്വിറ്ററില്‍ വിദ്വേഷ ട്വീറ്റുകള്‍ വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുമായി ഗവേഷകര്‍. റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് പിന്നാലെ എക്സ് ഉടമ ഇലോണ്‍ മസ്ക് നിയമനടപടി സ്വീകരിക്കുമെന്ന് ഗവേഷകന്മാര്‍ക്ക് മുന്നറിയിപ്പും നല്‍കി. ഇത്തരം ഇടപെടലുകള്‍ ട്വിറ്ററിന്‍റെ വളര്‍ച്ച തടയാനുള്ള ആസൂത്രിത നീക്കമാണെന്നാണ് മസ്കിന്‍റെ വാദം. ട്വിറ്ററിലെയും ഫേസ്ബുക്കിലെയും ടിക് ടോക്കിലെയും വിദ്വേഷ ഉള്ളടക്കങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന സെന്‍റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റ് എന്ന സംഘടനയാണ് മസ്കിനെ പ്രകോപിപ്പിച്ചത്.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ വിവിധ വിഷയങ്ങളില്‍ രൂക്ഷവിമര്‍ശനം യുഎസ് ആസ്ഥാനമായ സംഘടന ഉന്നയിച്ചിരുന്നു. മുന്‍പ് എല്‍ജിബിടിക്യൂ കമ്മ്യൂണിറ്റിക്ക് എതിരെയുള്ളതും കാലാവസ്ഥാ വിവരങ്ങള്‍ തെറ്റായി നല്‍കിയതുമായ ട്വീറ്റുകളെ വിമര്‍ശിച്ചും ഇവര്‍ രം?ഗത്തെത്തിയിരുന്നു. വെരിഫൈഡ് ഉപഭോക്താക്കളില്‍ നിന്ന് പോലും ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ ശ്രമിക്കുന്നില്ല എന്നും സംഘടന ആരോപിച്ചിരുന്നു.
എക്സിന്‍റെ പ്രശസ്തിക്ക് ഹാനി വരുത്താനാണ് സംഘടന ശ്രമിക്കുന്നതെന്നാണ് എക്സ് അഭിഭാഷകന്‍ ആരോപിക്കുന്നത്. ഫെയ്സ്ബുക്ക്, ടിക് ടോക്ക് പ്ളാറ്റ്ഫോമുകളെക്കുറിച്ചും സംഘടന റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നുണ്ടെങ്കിലും എക്സിനെ ആക്രമിക്കാന്‍ എതിരാളികള്‍ പണം നല്‍കിയതായും ആരോപിക്കുന്നു.
ഇതാദ്യമായല്ല ഇലോണ്‍ മസ്ക് വിമര്‍ശകര്‍ക്കെതിരെ തിരിയുന്നത്. ട്വിറ്റര്‍ ഏറ്റെടുത്ത ഉടന്‍ തന്നെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ മസ്ക് പൂട്ടിയിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇലോണ്‍ മസ്ക് ട്വിറ്റര്‍ റീബ്രാന്‍ഡിംഗ് നടത്തിയത്. 1990കളുടെ അവസാനത്തിലാണ് ടെസ്ല മേധാവി കൂടിയായ മസ്കിന് എക്സിനോട് ആകര്‍ഷണം തോന്നുന്നത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്‍റെ പരമ്പരാഗത ലോ?ഗോയായ നീലക്കിളിയെ മാറ്റി ‘എക്സ്’ ലോഗോയാക്കിയത്. ട്വീറ്റുകള്‍ റീട്വീറ്റുകള്‍ എന്ന പദങ്ങളിലും മാറ്റം വരുത്തുമെന്ന വാര്‍ത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.