ബംഗളൂരു: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ളോക്കാവില്ല.കീഴ്കോടതി വിധി കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. സൂപ്പര്‍ ഹിറ്റ് ചിത്രമായ കെജിഎഫ്-2ലെ സംഗീതം ഉപയോഗിച്ച് രണ്ട് വീഡിയോ പോസ്റ്റ് ചെയ്തതിന് എംആര്‍ടി മ്യൂസിക് ഉടമയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. കെജിഎഫ്-2 ഹിന്ദി ഭാഷാഭേദത്തിന്‍റെ പകര്‍പ്പവകാശം സ്വന്തമാക്കിയത് എംആര്‍ടി മ്യൂസിക്കാണ്. ഇവരെ അറിയിക്കാതെയാണ് രണ്ട് വീഡിയോ പോസ്റ്റ് ചെയ്തത്.രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്, പാര്‍ട്ടിയുടെ സമൂഹമാദ്ധ്യമ ചുമതല വഹിക്കുന്ന സുപ്രിയ ശ്രീനാതെ എന്നിവര്‍ക്കെതിരെ തുടര്‍ന്ന് എംആര്‍ടി മ്യൂസിക് ഉടമ നവീന്‍ കുമാര്‍ പരാതി നല്‍കി.