മും ബൈ: യുഎഇയില്‍ അടുത്ത മാസം ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്‍റി20 ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍
സ്ഥാനം ഒഴിയുമെന്നു വിരാട് കോഹ്ലി പ്രഖ്യാപിച്ചു. ക്രിക്കറ്റ്ലോകത്തെ അദ്ഭുതപ്പെടുത്തിയ പ്രഖ്യാപനം ഇന്നലെ സമൂഹമാധ്യമത്തിലൂടെയാണു നടത്തിയത്. ജോലിഭാരം കണക്കിലെടുത്താണു ട്വന്‍റി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായി തുടരുമെന്നും കോഹ്ലി വ്യക്തമാക്കി. എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റേയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനാവുന്നതിന്‍റേയും ജോലിഭാരം കണക്കിലെടുത്ത് ട്വന്‍റി 20 ക്യാപ്റ്റന്‍ സ്ഥാനം ലോകകപ്പിനു ശേഷം ഒഴിയുകയാണ്. ട്വന്‍റി20 ക്യാപ്റ്റനെന്ന നിലയില്‍ കഴിവിന്‍റെ പരമാവധി ടീമിനു നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. തുടര്‍ന്നും മികച്ച പ്രകടനം പുറത്തെടുക്കും. ഇന്ത്യന്‍ ടീമിനായി തുടര്‍ന്നും കഴിവിന്‍റെ പരമാവധി പുറത്തെടുക്കും കോഹ്ലി കൂട്ടിച്ചേര്‍ത്തു.