ട്രെയിനില്‍ തീവെച്ച കേസ്; ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

Top News

കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി. എ ചുമത്തി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.തീവയ്പിന് പിന്നില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു,എ.പി.എ ചുമത്തിയത്. ഷാരൂഖിന്‍റെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കി കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ യു.എ.പി.എ കൂട്ടിച്ചേര്‍ക്കും.
തീവ്രവാദ ബന്ധം സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ചോദ്യം ചെയ്യലില്‍ പ്രതിയില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യു.എ.പി.എ ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. യു,എ,പി.എ ചുമത്തുന്നതോടെ അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കും,
ഏപ്രില്‍ രണ്ട് ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എലത്തൂരില്‍ വച്ച് ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീന് എക്സ്പ്രസ് ട്രെയിനില്‍ തീവയ്പുണ്ടായത്. തീവയ്പിനിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയ മൂന്നുപേര്‍ മരിച്ചിരുന്നു. എട്ട് യാത്രക്കാര്‍ക്ക് തീവയ്പില്‍ പൊള്ളലേറ്റിരുന്നു. പ്രതി ഷാരൂഖ് സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പിടികൂടിയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *