പാലക്കാട്: ട്രെയിനില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിനെ കണ്ടെത്തി. എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയ്ക്കാണ് കഴുത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെ ട്രെയിന്‍ ഒറ്റപ്പാലത്തെത്തിയപ്പോഴാണ് ശുചിമുറിയ്ക്ക് സമീപം യുവാവിനെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്.ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. യുവാവിനെ ആരെങ്കിലും ആക്രമിച്ചതാണോ അതോ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണോയെന്ന് വ്യക്തമല്ല. ആരോഗ്യനില ഗുരുതരമായതിനാല്‍ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല.