കോഴിക്കോട് : തിരക്കേറിയ റോഡുകളിലെ വളവുകളില്‍ പോലീസിന്റെ വാഹനപരിശോധന നിര്‍ത്തിവെച്ചെങ്കിലും വീണ്ടും ആരംഭിച്ചത് യാത്രക്കാര്‍ക്ക് പ്രയാസമുണ്ടാക്കുന്നു .
മാവൂര്‍ റോഡില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനു സമീപത്ത് ട്രാഫിക് സിഗ്നലിനടുത്ത് ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന വളവില്‍ ട്രാഫിക് പോലീസിന്റെ വാഹനപരിശോധന യാത്രക്കാര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നു എന്ന് ഉന്നത പോലീസ് മേധാവികള്‍ക്ക് ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഒരുമാസത്തോളമായി നിര്‍ത്തി വച്ചിരുന്നു.എന്നാല്‍ വീണ്ടും അതേയിടത്ത് പരിശോധന ആരംഭിച്ചിരിക്കുകയാണ്. ഇത് യാത്രക്കാര്‍ക്ക് മുമ്പത്തെപ്പോലെ പ്രയാസം സൃഷ്ടിക്കുന്നു. അതിനാല്‍ പോലീസ് അധികൃതര്‍ ഇക്കാര്യത്തില്‍ അടിയന്തര നടപടി എടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം
അതേപോലെ മലാപറമ്പ് കോര്പ്പറേഷന് പാര്‍ക്കിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന പൈപ്പ് ലൈന്‍ റോഡിന്റെ തുടക്കത്തില്‍ ഉണ്ടാകുന്ന ട്രാഫിക് പ്രയാസങ്ങള്‍ കണക്കിലെടുത്ത് ഐ.ജി യുടെ നിര്‍ദ്ദേശപ്രകാരം രാവിലെ 8. 30 മുതല്‍10.30 വരെ ട്രാഫിക് പൊലീസുകാരെ നിയോഗിച്ചിരുന്നു. യാത്ര സുഗമമാക്കാനും വാഹനങ്ങള്‍ക്ക് റോഡ് മുറിച്ചുകടക്കാനും ട്രാഫിക് പോ ലീസുകാരുടെ സാന്നിധ്യം പ്രയോജനപ്രദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ട്രാഫിക് പോലീസുകാര്‍ അവിടെ നില്ക്കുന്നതിനു പകരം വനിതാ പോളിടെക്നിക്കിലേക്ക് പോകുന്ന റോഡില്‍ നില്‍ക്കുന്നത് പതിവാക്കിയിരിക്കയാണ്.
ഇതോടെ മുമ്പത്തെ പോലെ പൈപ്പ് ലൈന്‍ റോഡില്‍ യാത്രക്കാര്‍ക്ക് പ്രയാസങ്ങളു ണ്ടാകുന്നു.ട്രാഫിക്സ്റ്റേഷനില് നിന്ന് പോലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിലെ വീഴ്ചയാണ് ഇത് കാണിക്കുന്നത്.കോഴിക്കോട് ട്രാഫിക് പൊലീസിനെ പറ്റി പൊതുവേ നല്ല അഭിപ്രായമാണെങ്കിലും ഇത്തരത്തിലുള്ള വീഴ്ചകള്അതിന് കളങ്കം വരുത്തും എന്നതാണ് വാസ്തവം.