ടോക്കിയോ ഒളിംപിക്സിലെ താരങ്ങളെ
അഭിനന്ദിച്ച് പ്രധാനമന്ത്രി

Kerala Sports

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്സിലെ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സ്വര്‍ണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യ നേടിയത്. ടോക്കിയോയിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ഒളിംപിക് മെഡലുകള്‍ നേടിയത്.
‘ടോക്കിയോ 2020 അവസാനിക്കുമ്പോള്‍ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ സംഘത്തെ ഞാന്‍ അഭിനനന്ദിക്കുന്നു. മികച്ച നൈപുണ്യവും ടീംവര്‍ക്കും അര്‍പ്പണബോധവുമാണ് പ്രകടിപ്പിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച എല്ലാ അത്ലീറ്റുകളും ചാംപ്യനാണ്. മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ നേടിയ മെഡലുകള്‍ നമ്മുടെ രാഷ്ട്രത്തെ അഭിമാനിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. അതേസമയം, പുതിയ പ്രതിഭകള്‍ ഉയര്‍ന്നുവന്നു വരും കാലങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം ഉണ്ടാകണം. അതിനു താഴെത്തട്ടില്‍നിന്നു തന്നെ കായിക വിനോദങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരേണ്ട സമയമാണിത്.
ഗെയിമുകള്‍ക്ക് ആതിഥേയത്വം വഹിച്ച് അതു നന്നായി സംഘടിപ്പിച്ച ജപ്പാനിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും പ്രത്യേക നന്ദി. ഇങ്ങനെയൊരു കാലഘട്ടത്തില്‍ വിജയകരമായി ഗെയിംസ് സംഘടിപ്പിച്ചതിലൂടെ ദൃഢമായ ഒരു സന്ദേശമാണ് നല്‍കിയിരിക്കുന്നത്. സ്പോര്‍ട്സിലൂടെ ലോകത്തെ എങ്ങനെ ഏകീകരിക്കാമെന്നും പ്രകടമാക്കി’ മോദി ട്വിറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *