ടോക്കിയോ: തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് മാറിത്തരുന്നവര്ക്ക് ഒരു മില്യണ്‍ യെന്‍ പാരിതോഷികം പ്രഖ്യാപിച്ച് ജപ്പാന്.സാധനസാമഗ്രികള്‍ മാറ്റുന്നതിനുള്ള ചെലവ് എന്ന കണക്കിലാണ് ധനസഹായം. രാജ്യത്തിന്റെ മറ്റു സ്ഥലങ്ങിലുള്ള ജനസംഖ്യ കൂട്ടുന്നതിന്റെ ഭാഗമായാണ് നടപടി. കുടുംബത്തിലെ ഓരോ കുട്ടിക്കും ഒരു മില്യണ്‍ എന്ന തരത്തിലാണ് സഹായം.കുറഞ്ഞ ജനനനിരക്കും, ആയുര്‍ദൈര്‍ഘ്യവുമാണ് ജപ്പാന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്. രാജ്യത്തെ യുവാക്കള്‍ നഗരങ്ങളിലേക്ക് കൂട്ടമായി ചേക്കേറുന്നത് ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാക്കുന്നത്. പല വീടുകളും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
2019 മുതല്‍തന്നെ ജപ്പാന് സര്‍ക്കാര്‍ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. താമസം മാത്രമല്ല നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന തൊഴില്‍ മാറ്റമില്ലാതെ തുടരാനുള്ള കൂടുതല്‍ ധനസഹായവും പൗരന്മാര്ക്ക് ജപ്പാന് സര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്യുന്നുണ്ട്.