ടോക്കിയോ: പാരാലിമ്ബിക്സില്‍ ഹൗജമ്ബില്‍ ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് വെള്ളി. ഇതോടെ ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 11 ആയി. ടി64 വിഭാഗത്തിലായിരുന്നു പ്രവീണ്‍ കുമാര്‍ വെള്ളി നേടിയത്.
18കാരനായ പ്രവീണ്‍ 2.07 മീറ്റര്‍ ചാടി രണ്ടാമനായി. ഏഷ്യന്‍ റിക്കാര്‍ഡ് പുതുക്കിയ പ്രകടനമാണ് പ്രവീണ്‍ നടത്തിയത്. ബ്രിട്ടന്‍റെ ജൊനാഥന്‍ എഡ്വാര്‍ഡ്സിനാണ് സ്വര്‍ണം.
ജൊനാഥന്‍ 2.10 മീറ്റര്‍ ഉയര്‍ന്നുചാടി. പോളണ്ടിന്‍റെ മാക്കിജ് ലെപിയാറ്റോയ്ക്കാണ് (2.04 മീ.) വെങ്കലം.