കോഴിക്കോട്: അരൂര്‍ ആസ്ഥാനമായ അന്താരാഷ്ട്ര ഭക്ഷ്യ ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സ് ‘റെഡി ടു ഈറ്റ് പുട്ട് ‘പായ്ക്ക് വിപണിയിലിറക്കി. റെഡി ടു ഈറ്റ് ശ്രേണിയില്‍ ഒരു കമ്പനി ആദ്യമായാണ് പുട്ട് വിപണിയില്‍ എത്തിക്കുന്നത്. ‘റെഡി ടു ഓണം സദ്യ ‘പായ്ക്ക് സീസണ്‍ രണ്ടിന്‍റെ വിപണനവും ഇതോടൊപ്പം ആരംഭിച്ചു.
കോഴിക്കോട് നടന്ന ചടങ്ങില്‍ ടേസ്റ്റി നിബിള്‍സ് മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുര്യനില്‍ നിന്ന് സിനിമാതാരം അനു സിത്താര പുതിയ ഉല്‍പ്പന്നങ്ങള്‍ ഏറ്റുവാങ്ങി.
ടേസ്റ്റി നിബിള്‍സ് നല്‍കുന്ന റെഡി ടു ഈറ്റ് ഓണം സദ്യ പായ്ക്കുകളിലൂടെ ഓണക്കാലത്ത് കേരളത്തിന്‍റെ തനതു രുചികള്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ആവോളം ആസ്വദിക്കാമെന്ന് ചടങ്ങിന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെറിയാന്‍ കുര്യന്‍ പറഞ്ഞു. പ്രിസര്‍വേറ്റീവ് ചേര്‍ക്കാത്ത ആരോഗ്യപ്രദമായ ഭക്ഷണം രുചിയോടെ ആസ്വദിക്കാന്‍ പൊതികള്‍ തുറന്നു വിഭവങ്ങള്‍ ചൂടാക്കുക മാത്രം ചെയ്താല്‍ മതി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്‍റെ തനത് പരമ്പരാഗത രുചിയിലാണ് സ്വാദിഷ്ടമായ പുട്ട് ഉണ്ടാക്കിയിരിക്കുന്നത്. ഏറെ നാളത്തെ പരീക്ഷണങ്ങള്‍ കൊണ്ടാണ് റിട്ടോര്‍ട്ട് പ്രോസസ്സിങ്ങിന് വഴങ്ങുന്ന രീതിയില്‍ ഈ വിഭവത്തെ പാകപ്പെടുത്തിയത്. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ സൈഡ് ഡിഷുകള്‍ക്കൊപ്പമോ വാഴപ്പഴത്തോടൊപ്പമോ പുട്ട് കഴിക്കാമെന്ന് ചെറിയാന്‍ കുര്യന്‍ പറഞ്ഞു.
കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോറില്‍ (ംംം. മേ്യെേിശയയഹലെ.ശി ) 120 രൂപ വിലയില്‍ റെഡി ടു പുട്ട് ആദ്യഘട്ടത്തില്‍ ലഭിക്കും. തുടര്‍ന്ന് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകും. റെഡി ടു ഈറ്റ് ഓണം സദ്യ പായ്ക്കില്‍ 13 വിഭവങ്ങളാണുള്ളത്. നാലുപേര്‍ക്ക് വിളമ്പാവുന്ന അളവുണ്ടാകും.