ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തി.
ഐസിസിയുടെ വര്‍ഷാവസാന റാങ്കിംഗില്‍ ഓസ്ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 121 പോയിന്‍റോടെയാണ് ഇന്ത്യയുടെ നേട്ടം. ഓസ്ട്രേലിയക്ക് 116 പോയിന്‍റാണ് ഉള്ളത്. 114 പോയിന്‍റുള്ള ഇംഗ്ലണ്ടാണ് റാങ്കിംഗില്‍ മൂന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ടാം എഡിഷനില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. ഈ വര്‍ഷം ജൂണിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തില്‍ റാങ്കിംഗിലെ കുതിപ്പ് ടീം ഇന്ത്യക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. 2020 മുതലുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് കണക്കാക്കുന്നത്. പുതിയ പട്ടിക ഇറങ്ങുന്നതിന് മുന്‍പ് ഓസ്ട്രേലിയയുടെ പോയിന്‍റ് 122 ആയിരുന്നു. ഇന്ത്യക്ക് 119 പോയിന്‍റും. എന്നാല്‍ പുതിയ പട്ടികയില്‍ 2020 മേയ് മാസത്തിന് മുന്‍പുള്ള ടെസ്റ്റ് പരമ്പരകളിലെ ഫലങ്ങള്‍ ഒഴിവാക്കിയതോടെയാണ് ഇന്ത്യ 121 പോയിന്‍റുമായി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഓസ്ട്രേലിയയുടെ പോയിന്‍റ് 116 ആയി കുറയുകയും ചെയ്തു.
ന്യൂസീലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് മൂന്ന് മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളില്‍. പ്രധാനമായും അഞ്ച് മത്സരങ്ങളിലെ വിജയമാണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് തിരിച്ചുപിടിക്കുന്നതിന് സഹായിച്ചത്.