തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകളില്‍ പരിശോധന നടത്താന്‍ മോട്ടോര്‍ വാഹന കമ്മീഷണറുടെ നിര്‍ദ്ദേശം. കോണ്‍ട്രാക്ട് ഗ്യാരേജ് ബസ്സുകള്‍ പെര്‍മിറ്റ് ലംഘിച്ച് സര്‍വ്വീസ് നടത്തുന്നുണ്ടോയെന്നറിയാനാണ് പരിശോധന. പുതിയ കേന്ദ്രനിയമം അനുസരിച്ച് സ്റ്റേജ് ഗ്യാരേജായും ടൂറിസ്റ്റ് ബസ്സുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുവദിക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയെ ബാധിക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇത് ലംഘിച്ച് സര്‍വ്വീസ് നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എല്ലാ ആര്‍ടിഒമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം ടൂറിസ്റ്റ് ബസ്സുകളില്‍ പരിശോധന നടത്തും.