ടൂറിസം സാദ്ധ്യതയേറി തേജസ്വിനി പുഴയോരം

Latest News

നീലേശ്വരം: കിനാനൂര്‍ കരിന്തളം, കയ്യൂര്‍ചീമേനി പഞ്ചായത്തുകളുടെ മദ്ധ്യത്തിലൂടെ ഒഴുകുന്ന തേജസ്വിനിപ്പുഴയുടെ സൗന്ദര്യതീരത്ത് ടൂറിസം സാദ്ധ്യതയ്ക്കുള്ള വഴി തെളിയുന്നു. കേരളകൗമുദി സംഘടിപ്പിച്ച കിനാനൂര്‍ കരിന്തളം വികസനസെമിനാറില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളടക്കം ക്രോഡീകരിച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. രവി ടൂറിസം വകുപ്പിന്‍റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പദ്ധതിരേഖ സമര്‍പ്പിച്ചുകഴിഞ്ഞു.
കടലാടിപ്പാറ ജൈവവൈവിദ്ധ്യഗ്രാമം, പള്ളത്തുമല, തേജസ്വിനി പുഴയ്ക്ക് കുറുകെ റോപ്പ് വേ, ഹൗസ് ബോട്ടിംഗ്, കയാക്കിംഗ്, ഹോം സ്റ്റേകള്‍ എന്നിവയടക്കമുള്ള പദ്ധതികളും കാരിമൂല കോട്ട, നരിമാളം, ചേമ്ബേന ഗുഹ, നാരോത്തുംകൊല്ലി വെള്ളച്ചാട്ടം, കരിന്തളം കളരി, പയ്യങ്കുളം കാവ് എന്നിവയുമായി ബന്ധമുള്ള പ്രൊജക്ടുകളുമാണ് ടൂറിസം വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്നത്.
ഇരു പഞ്ചായത്തുകളിലും റവന്യുഭൂമിയുടെയും പുറമ്ബോക്ക് സ്ഥലത്തിന്‍റെയും ലഭ്യത ഏറെയാണെന്നതിനാല്‍ ടൂറിസം വകുപ്പും ഈ മേഖലയില്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.
കയ്യൂര്‍ചീമേനി പഞ്ചായത്തിലെ കയ്യൂര്‍ ഐ.ടി.ഐക്ക് പിറകുവശത്തെ ചൂട്ടേന്‍പാറയില്‍ ഇപ്പോള്‍ തന്നെ വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ ഏറേപ്പേര്‍ എത്തുന്നുണ്ട്.
ഇവിടെ 15 ഏക്കറോളം റവന്യുഭൂമിയും ഒരേക്കറോളം വിസ്തൃതിയുള്ള ഒരിക്കലും വെള്ളം വറ്റാത്ത കുളവുമുണ്ട്. പാര്‍ക്ക് സ്ഥാപിക്കാനുള്ള വലിയ സാദ്ധ്യതയാണ് ഇവിടെ തുറന്നുകിട്ടുന്നത്.
തേജസ്വിനിയുടെ ഏറ്റവും മനോഹരമായ ഈ തീരത്ത് ബോട്ട് ക്ലബ്ബ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയ്ക്കുള്ള സാദ്ധ്യതയേറെയാണ്. പുഴയുടെ ഇരുകരകളിലും പഴയകാലത്തെ ഇരുനിലവീടുകള്‍ ഏറെയുണ്ട്. ഇവ തറവാടുകാരുടെ സഹകരണത്തോടെ ഹോംസ്റ്റേ പോലുള്ള സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഉപയോഗിക്കാനാകും.
കാര്യങ്ങള്‍ ടൂറിസം വകുപ്പ് ചെയ്ത് കൊടുക്കും. ടൂറിസം പ്രോജക്ട് ആരംഭിക്കാന്‍ സര്‍ക്കാറിന്‍റെ 50 സെന്‍റ് സ്ഥലം വരെ അനുവദിക്കാന്‍ ജില്ല കളക്ടര്‍ക്ക് അധികാരമുണ്ട്. കൂടുതല്‍ സ്ഥലം ആവശ്യമാണെങ്കില്‍ സര്‍ക്കാര്‍ അനുമതിക്കായി അപേക്ഷിക്കാം. പ്രോജക്ട് ,ആര്‍ക്കിടെക്ട്, ഫണ്ട് എന്നിവ ടൂറിസം വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ അനുവദിക്കും. സ്വകാര്യ വ്യക്തികള്‍ക്കോ, ഗ്രൂപ്പിനോ പദ്ധതികള്‍ ഏറ്റെടുത്തു നടത്താം.
.ജനങ്ങള്‍ വീര്‍പ്പു മുട്ടുമ്പോള്‍ മോദിജിയുടെ സമ്പന്നരായ സുഹൃത്തുക്കള്‍ കോടികളുടെ ലാഭം കൊയ്യുന്നുവെന്നും പ്രിയങ്ക പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *