ടി.നസിറുദ്ദീന് അന്ത്യാഞ്ജലി

Latest News

ഹഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന്

കോഴിക്കോട് : വ്യാപാരികളെ സംഘടിതശക്തിയാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടി. നസിറുദ്ദീന് അന്ത്യാഞ്ജലി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റായ ടി.നസിറുദ്ദീന്‍ (78 )ഇന്നലെ രാത്രി 10.30 ഓടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്തരിച്ചത്. നടക്കാവിലുള്ള വസതിയില്‍ ഭൗതികദേഹം പൊതു ദര്‍ശനത്തിന് വെച്ചു.സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇന്ന് സംസ്ഥാനമൊട്ടാകെ വ്യാപാരികള്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.
കേരളത്തില്‍ വ്യാപാരികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നസിറുദ്ദീന്‍ 1991 മുതല്‍ കേരള വ്യാപാരി വ്യവസായിഏകോപന സമിതിയുടെ പ്രസിഡന്‍റാണ്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വ്യാപാരസമൂഹം ഒന്നാകെ ഒഴുകിയെത്തി.ഒപ്പം സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അദ്ദേഹത്തിന്‍റെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. വ്യാപാരികളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിരന്തരമായി പോരാടി. കേരളത്തിലെ കരുത്തുറ്റ സംഘടനയായി ഏകോപന സമിതിയെ അദ്ദേഹം വളര്‍ത്തിയെടുത്തു.വ്യാപാരി വ്യവസായി ഏകോപന സമിതിയെന്നാല്‍ നസിറുദീന്‍ എന്ന തലത്തിലേക്ക് വളര്‍ന്നു. അവസാന കാലത്തും സംഘടനയെ നയിക്കുന്നതില്‍ അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോര്‍ അടക്കം നിരവധി സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപ്ലിമെന്‍റേഷന്‍ കമ്മിറ്റി മെമ്പര്‍, വ്യാപാരി ക്ഷേമനിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്‍റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ് ആന്‍ഡ് കോമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ.ജുബൈരിയ.മക്കള്‍. മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍ ( ബിസിനസ് ) എന്‍മോസ് ടാം ടണ്‍ ( ബിസിനസ് ) അഷ്റ ടാം ടണ്‍, അയ്ന ടാം ടണ്‍ ( ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ) മരുമക്കള്‍. ആസിഫ് പുനത്തില്‍ ( പൈലറ്റ് ) ലൗഫിന മന്‍സൂര്‍ ( പാചക വിദഗ്ധ ) റോഷ്നാര, നിസാമുദ്ദീന്‍ ( ബിസിനസ് )

Leave a Reply

Your email address will not be published. Required fields are marked *