പത്തനംതിട്ട: ടി.ജി.നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണി. ആരുടെയും പണം വാങ്ങിയിട്ടില്ല. കോണ്‍ഗ്രസിലെ സംസ്ഥാന ദേശീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ട്. നന്ദകുമാര്‍ 2016 ല്‍ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിനു ശേഷം നിയമ നടപടി സ്വീകരിക്കുമെന്നും തെരഞ്ഞെടുപ്പിനു ശേഷം ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്നും അനില്‍ ആന്‍റണി പ്രതികരിച്ചു. അനില്‍ ആന്‍റണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവുകളുമായി ടി.ജി.നന്ദകുമാര്‍ രംഗത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കാള്‍ ലെറ്ററിന്‍റ കോപ്പിയും അനില്‍ ആന്‍റണിക്ക് എതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് എടുത്ത എഫ് ഐആറും തന്നെ ബന്ധപ്പെട്ട മൊബൈല്‍ നമ്പറുകളുമാണ് ടി.ജി, നന്ദകുമാര്‍ പുറത്തുവിട്ടത്. എന്‍.ഡി.എ വന്നാലും ഇന്ത്യ സഖ്യം വന്നാലും താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷണ വിധേയമാകും എന്ന് നന്ദകുമാര്‍ പറഞ്ഞു.