തിരൂര്‍:ആള്‍ കേരള ഗോള്‍ഡ് ആന്‍റ് സില്‍വര്‍മര്‍ച്ചന്‍റ്സ് അസോസിയേഷന്‍സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് സെപ്റ്റംമ്പര്‍ 7 വരെ ഓണം സ്വര്‍ണോത്സവം എന്ന പേരില്‍ വ്യാപാരോത്സവം സംഘടിപ്പിക്കും.
എല്ലാ സ്വര്‍ണ്ണ വ്യാപാരികളെയും പങ്കാളികളാക്കി, സ്വര്‍ണ്ണവര്‍ഷം 2023 പദ്ധതിയുടെ ഭാഗമായിട്ടാണ് സ്വര്‍ണോത്സവം സംഘടിപ്പിച്ചത്.
സംസ്ഥാന കമ്മറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലും ജില്ലാ കമ്മറ്റികളുടെ മേല്‍നോട്ടത്തിലും യൂണിറ്റ് കമ്മറ്റികളാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഓണക്കാലത്ത് സ്വര്‍ണ്ണം വാങ്ങുന്നത് കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയും സ്വര്‍ണ്ണത്തിന്‍റെ മഹിമയും ഗുണവും സ്വര്‍ണ്ണത്തില്‍ ഇന്‍വെസ്റ്റ് ചെയ്താലുള്ള സാമ്പത്തിക നേട്ടവും ഉപഭോക്താക്കളെ മനസ്സിലാക്കിക്കുകയും സ്വര്‍ണ്ണം വാങ്ങാന്‍ പ്രോല്‍സാഹിപ്പിക്കുകയുമാണ് ലക്ഷ്യം
സ്വര്‍ണോത്സവ കാലയളവില്‍ ജ്വല്ലറികളില്‍ പ്രത്യാക ഓഫറുകളും സമ്മാനങ്ങളൂം നല്‍കും. സെമിനാറുകളും സിമ്പോസിയങ്ങളൂം സംഘടിപ്പിച്ചിട്ടുണ്ട്.കുടുംബശ്രീ ,അയല്‍കൂട്ടങ്ങള്‍ സ്കൂളുകള്‍,കോളേജുകള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
പരിപാടിയുടെ തിരൂര്‍ ഏരിയ തല ഉദ്ഘാടനം തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് പി.എ. ബാവ നിര്‍വ്വഹിച്ചു.