കോട്ടയം: ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുത്തു. തോമസ് ചാഴിക്കാടന്‍, ടി.കെ.സജീവ് എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. എന്‍.എം. രാജു ട്രഷററാണ്. ഏഴംഗ രാഷ്ട്രീയകാര്യ സമിതിയെയും തെരഞ്ഞെടുത്തു.
കോട്ടയത്ത് നടന്ന പാര്‍ട്ടി ജന്മദിന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത്. സംഘടനാ സംവിധാനത്തില്‍ സെമി കേഡര്‍ ലക്ഷ്യത്തിലേക്ക് മാറുന്ന രീതിയിലാണ് അഴിച്ചുപണി നടത്തിയത്.സി.പി.എം മാതൃകയില്‍ 131 സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. 45 അംഗ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 15 ആയി കുറച്ചു. 23 ഉന്നതാധികാര സമിതി അംഗങ്ങള്‍, 91 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ 536 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ എന്നിവരെയും യോഗത്തില്‍ തെരഞ്ഞെടുത്തു. മന്ത്രി റോഷി അഗസ്റ്റിനാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ