ജയ്പൂര്‍: രാജസ്ഥാ നിലെ ജോധ്പൂരില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷം. നാല് പൊലീസുകാര്‍ക്കും പന്ത്രണ്ടോളം സാധാരണ ക്കാര്‍ക്കും പരിക്കേറ്റു. ഒരു പൊലീസ് ജീപ്പ് കത്തിച്ചു.ജോധ്പൂരിലെ ബിസ് സര്‍ക്കിളിലെ ബാല്‍മുകണ്ഡില്‍ ഒരു കൊടി ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ കലാപ മാണ് അക്രമാസക്ത മായത്. ഇരുവിഭാഗങ്ങളും കല്ലേറ് തുടങ്ങിയതോടെ പൊലീസ് ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍ വാതകപ്രയോഗവും നടത്തി.
ജോധ്പൂരില്‍ വ്യാജ വാര്‍ത്തകള്‍ പര ക്കാതിരിക്കാന്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു. നിരോധ നാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദയ്മന്ദിര്‍, നഗോരി ഗേറ്റ്, ഖാണ്ഡ ഫാല്‍സ, പ്രതാപ് നഗര്‍, ദേവ് നഗര്‍, സൂര്‍ നഗര്‍, സര്‍ദാര്‍പുര എന്നീ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മെയ് നാല് അര്‍ധരാത്രിവരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനിടെ ഇന്നലെ ജലോറി ഗേറ്റില്‍ വീണ്ടും കല്ലേറുണ്ടായി. ഇതേ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ സ്ഥിതി ശാന്തമാണെന്നും പൊലീസ് ഫ്ലാഗ് മാര്‍ച്ച് നടത്തുമെന്നും ജോധ്പൂര്‍ പൊലീസ് കമ്മീഷണര്‍ നവ്ജ്യോതി ഗൊഗോയ് പറഞ്ഞു.