തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയില്‍ ജോണ്‍ ബ്രിട്ടാസ് എംപി പ്രഭാഷണം നടത്തിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബി.ജെ.പി. പരിപാടി തെഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമെന്നാണ് ബി.ജെ.പിയുടെ ആരോപണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള സര്‍ക്കാര്‍ ജീവനക്കാരാണ് രാഷ്ട്രീയ യോഗം നടത്തിയതെന്നും യൂണിവേഴ്സിറ്റിക്ക് ഉള്ളിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും അതിനാല്‍ അടിയന്തര നടപടി വേണമെന്നുമാണ് ആവശ്യം.
പരാതിയുടെ അടിസ്ഥാനത്തില്‍ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാറോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി.
ഇന്ത്യന്‍ ജനാധിപത്യം, വെല്ലുവിളികളും കടമകളും’ എന്ന വിഷയത്തിലുള്ള പ്രഭാഷണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടികാട്ടി നേരത്തെ കേരള വി സി വിലക്കിയിരുന്നു. വിലക്ക് ലംഘിച്ച് യോഗം നടത്തിയത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും തുടര്‍നടപടി കമ്മീഷന്‍ സ്വീകരിക്കട്ടെ എന്നുമാണ് സര്‍വകലാശാലയുടെ നിലപാട്.