ജോജു ജോര്‍ജിന്‍റെ കാര്‍ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്

Latest News

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്‍റെ കാര്‍ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ വിധി ഇന്ന്. മുന്‍ കൊച്ചി മേയര്‍ ടോണി ചമ്മണി അടക്കമുള്ള കേസിലെ ആറ് പ്രതികളാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.കാറിന്‍റെ അറ്റകുറ്റപണിക്കുള്ള തുകയുടെ പകുതി കെട്ടിവയ്ക്കാന്‍ തയ്യാറാണെന്നും, ജാമ്യം അനുവദിക്കണമെന്നുമാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്.വാഹനത്തിന്‍റെ അറ്റകുറ്റപ്പണിയ്ക്ക് ആറര ലക്ഷം രൂപ ചെലവു വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ കാറിന്‍റെ വിലയുടെ പകുതി കെട്ടിവയ്ക്കണമെന്നാണ് പ്രോസിക്യൂട്ടറുടെ ആവശ്യം.
ജോജു ജോര്‍ജിന്‍റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്‍റെ ചില്ലാണ് അക്രമികള്‍ അടിച്ചുതകര്‍ത്തത്. അതേസമയം ജോജുവിനെതിരെയുള്ള പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് ഇന്ന് മരട് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും. നടന്‍ മദ്യപിച്ച് അസഭ്യം പറഞ്ഞെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്‍റെ പരാതി. ജോജുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *