ജേണലിസം പി.ജി. ഡിപ്ലോമ: എന്‍. ഗോപികക്ക് ഒന്നാം റാങ്ക്

Top News

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേണലിസം (ഐ.സി.ജെ) 2022-23 ബാച്ചിന്‍റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
1200-ല്‍ 1000 മാര്‍ക്ക് നേടിയ എന്‍ ഗോപികക്കാണ് ഒന്നാം റാങ്ക്. 940 മാര്‍ക്കോടെ നന്ദ.എസ്.ദാസ് രണ്ടും 928 മാര്‍ക്കോടെ എസ്.എന്‍. ശരത്ത് മൂന്നും റാങ്കിന് അര്‍ഹരായി.ഗോപിക കുന്നമംഗലം പെരുവഴിക്കടവ് പാണായത്തില്‍ നാരായണന്‍ കുട്ടിയുടേയും സതീദേവിയുടേയും മകളാണ്. മലയാളം എം എക്ക് നാലാം റാങ്ക് ലഭിച്ചിട്ടുണ്ട്.
നന്ദ.എസ്.ദാസ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദവും വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ എംഫിലും നേടിയ ശേഷമാണ് പ്രസ് ക്ലബ്ബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനെത്തിയത്. കോഴിക്കോട് കാരാട്പറമ്പ് അഴിഞ്ഞിലത്ത് ഡയറ്റ് സീനിയര്‍ ലക്ചററായി വിരമിച്ച പി. ശിവദാസന്‍റേയും എല്‍.ഐ സി.യില്‍ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ പി.പി. ബീനാകുമാരിയുടേയും മകളാണ്.
എസ്.എന്‍.ശരത് കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ടി.പി നാരയണന്‍റേയും ഇ.കെ ശ്യാമളയുടേയും മകനാണ്.
പരീക്ഷാഫലം ംംം. ശരഷരമഹശരൗേ.രീാ എന്ന വെബ്സൈറ്റില്‍ ലഭിക്കും. പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും നവംബര്‍ 15 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കുന്നതാണെന്ന് ഡയറക്ടര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *