ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍ അവാര്‍ഡ് : പെരുമാള്‍ മുരുകനും മനോരഞ്ജന്‍ ബ്യാപാരിയും ഷോര്‍ട്ട് ലിസ്റ്റില്‍

Top News

ന്യൂഡല്‍ഹി: 25 ലക്ഷം രൂപ സമ്മാന തുകയുള്ള ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചറി 2023 ന്‍റെ ഷോര്‍ട്ട്ലിസ്റ്റ് പ്രഖ്യാപിച്ചു.ബംഗാളി, ഹിന്ദി, തമിഴ് ഭാഷകളില്‍ നിന്നുള്ള മൂന്ന് വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പുസ്തകങ്ങളുടെ ഷോര്‍ട്ട്ലിസ്റ്റ് ആണ് പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്ന് പെരുമാള്‍ മുരുകന്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചത്.
2023 ഷോര്‍ട്ട്ലിസ്റ്റില്‍ വന്ന പുസ്തകങ്ങള്‍ ഇവയാണ്. ദി സീക്രട് ഓഫ് മോര്‍, തേജസ്വിനി ആപ്തേ-റഹ്മിം , ദി നെമെസിസ്, മനോരഞ്ജന്‍ ബ്യാപാരി, ബംഗാളിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത്. വിവര്‍ത്തകന്‍ – രാമസ്വാമി, ഫയര്‍ ബേര്‍ഡ്, പെരുമാള്‍ മുരുകന്‍, തമിഴില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് വിവ:ജനനി കണ്ണന്‍,മന്‍സൂര്‍, വിക്രമജിത് റാം.
ഐ നെയിംഡ് മൈ സിസ്റ്റര്‍ സൈലന്‍സ്, മനോജ് രൂപ്ദ, ഹിന്ദിയില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് വിവ :ഹന്‍സ്ദ സൗവേന്ദ്ര ശേഖര്‍. അവസാന ജേതാവിനെ നവംബറില്‍ പ്രഖ്യാപിക്കും.
ജൂറി അംഗങ്ങളായ ശ്രീനാഥ് പേരൂര്‍, സോമക് ഘോഷാല്‍, കാവേരി നമ്പീശന്‍ എന്നിവര്‍ ചേര്‍ന്ന് ഷോര്‍ട്ട് ലിസ്റ്റ്പ്രഖ്യാപനം നടത്തി.
ഇന്ത്യന്‍ എഴുത്തുകാരന്‍റെ ഒരു വിശിഷ്ട കൃതിക്ക് ഓരോ വര്‍ഷവും നല്‍കുന്ന 25 ലക്ഷം രൂപയുടെ അവാര്‍ഡാണ് ജെ സി ബി പ്രൈസ് ഫോര്‍ ലിറ്ററേച്ചര്‍ .

Leave a Reply

Your email address will not be published. Required fields are marked *