ബംഗളൂരു: ജെ.ഡി.എസ്,എന്‍. ഡി.എ ക്യാമ്പിലേക്കെന്ന സൂചന ശക്തം. അമിത് ഷാ അടക്കമുള്ള നേതാക്കളുമായി ദേവഗൗഡയും കുമാരസ്വാമിയും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ സാധ്യതയുണ്ട്. നിതീഷ് കുമാര്‍ വിളിച്ച് ചേര്‍ക്കാനിരിക്കുന്ന പ്രതിപക്ഷയോഗത്തിലേക്ക് ജെ.ഡി.എസിനെ ക്ഷണിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
ഒഡിഷ റയില്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും രാജിവയ്ക്കേണ്ടതില്ലെന്നും ദേവഗൗഡ പറഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എ പാളയത്തിലേക്കാണ് ജെ.ഡി.എസ് നീങ്ങുന്നതെന്നത് വ്യക്തമാണ്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനമേഖലയായ ഓള്‍ഡ് മൈസുരുവില്‍ നാല് ലോക്സഭാ സീറ്റുകള്‍ വേണമെന്നതാകും ജെ.ഡി.എസ്സിന്‍റെ ആവശ്യം.
എന്നാല്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന്കുമാരസ്വാമി പറയുന്നു.
