ജെസ്ന കേസ്; കൂടുതല്‍ സമയം വേണമെന്ന് സിബിഐ

Top News

തിരുവനന്തപുരം: ജെസ്ന തിരോധാനക്കേസില്‍ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിബിഐ.സിബിഐ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് നല്‍കിയ ഹര്‍ജിക്ക് വിശദീകരണം സമര്‍പ്പിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്ന് സിബിഐ സിജെഎം കോടതിയില്‍ പറഞ്ഞു.കേസ് ഇനി ഏപ്രില്‍ അഞ്ചിന് പരിഗണിക്കും. ജെസ്ന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹര്‍ജി ഫയല്‍ ചെയ്തത്. ജെസ്നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല.കാണാതാകുന്നതിന് മുന്‍പ് ജെസ്ന എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളില്‍ സിബിഐ അന്വേഷണം എത്തിയില്ലെന്നും പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി സിജെഎം കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജിയും ഏപ്രില്‍ അഞ്ചിന് പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *