ജെല്ലിക്കെട്ട് കണ്ട്, പൊങ്കല്‍
ആഘോഷിച്ച് രാഹുല്‍

India

ചെന്നൈ: തമിഴ്നാടിന്‍റെ വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍ ആഘോഷത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എം.പി. ഇന്നലെ മധുരയിലെ അവനിയാപുരത്ത് നടന്ന ജെല്ലിക്കെട്ട് കാണാനെത്തിയ രാഹുലിനെ ആരതി ഉഴിഞ്ഞും കുങ്കുമം അണിയിച്ചുമാണ് നാട്ടുകാര്‍ വരവേറ്റത്. ഡി.എം.കെ യൂത്ത് വിംഗ് നേതാവ് ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു. പൊങ്കല്‍ ചടങ്ങുകള്‍ കൗതുകപൂര്‍വം വീക്ഷിച്ച രാഹുല്‍ പൊങ്കല്‍ നിവേദ്യം തയ്യാറാക്കുന്നതിലും പങ്കുചേര്‍ന്നു.
തമിഴ് ജനതയില്‍നിന്നും അകമഴിഞ്ഞ സ്നേഹവും പിന്തുണയുമാണ് തനിക്ക് ലഭിച്ചതെന്ന് രാഹുല്‍ പറഞ്ഞു.
“തമിഴ്നാട്ടിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതും അവരുടെ ചരിത്രം, സംസ്കാരം, ഭാഷ എന്നിവ സംരക്ഷിക്കേണ്ടതും എന്‍റെ കടമയാണ്. ഇന്ത്യ തമിഴ? സംസ്കാരത്തെ ബഹുമാനിക്കണം. തമിഴ് ജനതയുടെ വികാരത്തെ മാനിക്കാതിരിക്കുകയും തമിഴ് ഭാഷയെയും സംസ്കാരത്തെയും ഒതുക്കി നിറുത്താമെന്ന് കരുതുന്നവര്‍ക്ക് മറുപടി നല്‍കാന്‍ കൂടിയാണ് താന്‍ ഇവിടെ എത്തിയതെന്നും രാഹുല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *