കോട്ടയം: പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി.തോമസ് ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി ആയ കോട്ടയം ആര്‍ഡിഒ വിനോദ് രാജിന്‍റെ മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്.കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും എല്‍.ഡി.എഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് ജെയ്ക്ക് പത്രിക സമര്‍പ്പിച്ചത്.എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസല്‍, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു. എന്നിവര്‍ ജെയ്ക്കിനൊപ്പമുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയാണ് ജെയ്ക്കിന് കെട്ടിവയ്ക്കാനുളള തുക നല്‍കിയത്. 2016ല്‍ 26-ാം വയസിലാണ് ജെയ്ക്ക്. സി.തോമസ് ആദ്യമായി പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 2021ലും ഉമ്മന്‍ ചാണ്ടിയ്ക്കെതിരേ ജെയ്ക്ക് ആയിരുന്നു മത്സരിച്ചത്.ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അദ്ദേഹത്തിന്‍റെ മകന്‍ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജി.ലിജിന്‍ലാലും ഇന്ന് നാമനിര്‍ദേശപത്രിക നല്‍കും. ഇരുവരും രാവിലെ 11.30ന് പാമ്പാടി ബിഡിഒ മുമ്പാകെയാകും പത്രിക നല്‍കുക.
