കോഴിക്കോട് : ജില്ലയിലെ വിവിധ കോടതികളിലെ ജീവനക്കാരുടെ മക്കള്‍ക്കായി കോഴിക്കോട് ജുഡീഷ്യല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഏര്‍പ്പെടുത്തിയ നാലാമത് വിദ്യാഭ്യാസ അവാര്‍ഡുകള്‍ ജില്ലാ കോടതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തു.
ജില്ലാ ജഡ്ജി എസ്.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്ക് നേടിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണമെഡലും ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ 20 വിദ്യാര്‍ത്ഥികള്‍ക്കും എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ 31 വിദ്യാര്‍ത്ഥികള്‍ക്കും ക്യാഷ് അവാര്‍ഡുകളും ഉപഹാരങ്ങളും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എ.ഫാത്തിമബീവി വിതരണം ചെയ്യുകയും,ആശംസകള്‍ നേര്‍ന്നു സംസാരിക്കുകയും ചെയ്തു .
സൊസൈറ്റി പ്രസിഡന്‍റ് എം.ദിനേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിരസ്തദാര്‍ ആര്‍.ജി.ഗിരീഷ് കുമാര്‍, സൊസൈറ്റി സെക്രട്ടറി കെ.കെ നിജീഷ്, വൈസ് പ്രസിഡന്‍റ് കെ.ദിവ്യ എന്നിവര്‍ പ്രസംഗിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് എസ്.അഷിന്‍രാജ് മറുപടി പറഞ്ഞു. ഡയറക്ടര്‍മാരായ എന്‍. വി ശിവരാജന്‍ സ്വാഗതവും എം.ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.