കൈമലശ്ശേരി:കൈമലശ്ശേരി മേഖലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന പിസ ചലഞ്ചിന്‍റെ ഉദ്ഘാടനം മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി അഡ്വ.പി .നസ്റുല്ല നിര്‍വഹിച്ചു. തൃപ്രങ്ങോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ചെമ്മല അഷറഫ് ആദ്യ കൂപ്പണ്‍ കൈപ്പറ്റി.മംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി മജീദ് മൈ ബ്രദര്‍ അധ്യക്ഷതവഹിച്ചു. മംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുത്ത സി.എം. പുരുഷോത്തമന് യോഗത്തില്‍ സ്വീകരണം നല്‍കി. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് അസീസ് കല്ലേരി ഷാള്‍ അണിയിച്ചു.
മംഗലം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് നാലകത്ത് മുഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു.
തവനൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷെഫീക്ക് കൈമലശ്ശേരി, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്‍റ് നൗഷാദ് അലത്തിയൂര്‍ ,ആഷിക് പട്ടണംപടി ,കെ.സുന്ദരന്‍, റസാഖ് ഗയാം,ജാഫര്‍ കല്ലേരി, ആര്‍.റാഫി, ഇ. പി.നൗഷാദ് എന്നിവര്‍ സംസാരിച്ചു.