മാര്‍പാപയുമായി കൂടിക്കാഴ്ച അടുത്ത ദിവസം
റോം: ജി 20 രാഷ്ട നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയുടെ തലസ്ഥാനമായ റോമിലെത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രഗിയുടെ ക്ഷണപ്രകാരമാണ് മോദി ഇറ്റലിയിലെത്തിയത്. 30, 31 തിയതികളിലാണ് ഉച്ചകോടി നടക്കുക.ഇന്‍ഡോപസഫിക് മേഖലയിലെ ചൈനയുടെ നീക്കങ്ങളില്‍ ശക്തമായ വിമര്‍ശനങ്ങള്‍ പ്രധാനമന്ത്രി ഉച്ചകോടിയില്‍ ഉയര്‍ത്തുമെന്നാണ് റിപോര്‍ട്. ഗ്ലാസ്ഗോയില്‍ നടക്കുന്ന കോപ് 26 ലോക നേതാക്കളുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മോദി വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക പ്രശ്നങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകും.
ശനിയാഴ്ച ആഗോള കതോലിക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപയുമായി വതികാന്‍ സിറ്റിയില്‍ കൂടിക്കാഴ്ച നടത്തും. മാര്‍പാപ്പയെ പ്രധാനമന്ത്രി ഇന്‍ഡ്യയിലേക്ക് ക്ഷണിക്കുമെന്നാണ് റിപോര്‍ട്. ഇന്‍ഡ്യ സന്ദര്‍ശിക്കാന്‍ മാര്‍പാപ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍കാര്‍ അനുമതി നല്‍കിയിരുന്നില്ല. ജഹവര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, ഐ കെ ഗുജ്റാള്‍, എ ബി വാജ്പേയി എന്നിവരാണ് മാര്‍പാപയുമായി കൂടിക്കാഴ്ച നടത്തിയ മറ്റ് പ്രധാനമന്ത്രിമാര്‍.