ജി20 അധ്യക്ഷപദവി ഇന്ത്യക്ക്

Kerala

കൂട്ടായ്മയെ ആഗോളമാറ്റത്തിന്‍റെ ചാലകശക്തിയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബാലി:ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടി സമാപിച്ചു. ജി20യുടെ പുതിയ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തു. ഉച്ചകോടിയുടെ സമാപനചടങ്ങില്‍ ഇന്തോനീഷ്യന്‍ പ്രസിഡന്‍റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യയ്ക്ക് കൈമാറി. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷ സ്ഥാനം വഹിക്കും. ഒരു വര്‍ഷത്തേക്കാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്.
അടുത്തവര്‍ഷം ഉച്ചകോടി ഇന്ത്യയില്‍ നടക്കും. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎസ്, കാനഡ, മെക്സിക്കോ, ബ്രസീല്‍, അര്‍ജന്‍റീന, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, റഷ്യ, തുര്‍ക്കി, ജര്‍മ്മനി, ഫ്രാന്‍സ്, യുകെ,ഇറ്റലി, സൗദി അറേബ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനുമാണ് ജി 20 കൂട്ടായ്മയിലുള്ളത്.
ജി 20 ഉച്ചകോടിയെ ആഗോളമാറ്റത്തിന്‍റെ ചാലകശക്തിയാക്കിമാറ്റുക എന്നതാണ് ലക്ഷ്യമെന്ന് അധ്യക്ഷപദം ഏറ്റെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ഇന്ത്യയുടെ അധ്യക്ഷ പദവി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പ്രവൃത്തിയില്‍ അധിഷ്ഠിതമായതും നിശ്ചയദാര്‍ഢ്യത്തോടുകൂടിയുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.കൂട്ടായ മാറ്റത്തിന് ഊര്‍ജ്ജം പകരാന്‍ മൂലശക്തിയായി ജി 20 നെ മാറ്റുക എന്നതാണ് അടുത്ത ഒരു വര്‍ഷത്തെ കൂട്ടായ്മയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *