ജി പ്രതാപവര്‍മ തമ്പാന്‍ അന്തരിച്ചു

Latest News

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ജി പ്രതാപവര്‍മ തമ്പാന്‍(62) അന്തരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും ചാത്തന്നൂര്‍ മുന്‍ എംഎല്‍എയുമായിരുന്നു.ശുചിമുറിയില്‍ കാല്‍വഴുതി വീണ് പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് മരിച്ചത്. പ്രതാപവര്‍മ തമ്പാന്‍റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും അനുശോചിച്ചു.2012 മുതല്‍ 2014 വരെ കൊല്ലം ഡിസിസി പ്രസിഡന്‍റായിരുന്നു. കുണ്ടറ പേരൂര്‍ സ്വദേശിയാണ്. ദീപയാണ് ഭാര്യ. സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്ണപിള്ളയുടെ മകനായിരുന്നു. കെഎസ്യുവിന്‍റെ സ്കൂള്‍ യൂണിറ്റ് പ്രസിഡന്‍റായാണു രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. സ്വാതന്ത്യ്രസമര സേനാനി പരേതനായ കൃഷ്ണപിള്ളയുടെ മകനായിരുന്നു.കെഎസ് യു ട്രഷറര്‍, കലാവേദ കണ്‍വീനര്‍, കെഎസ് യുവിന്‍റെ ഏക ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, കെപിസിസി നിര്‍വാഹക സമിതിയംഗം, കേരള സര്‍വകലാശാല സെനറ്റ് അംഗം പേരൂര്‍ സഹകരണ ബാങ്ക് പ്രസിഡന്‍റ്, ജില്ലാ ടൂറിസം പ്രമോഷന്‍ സൊസൈറ്റി പ്രസിഡന്‍റ് തുടങ്ങിയ പദവികള്‍ വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *