കോഴിക്കോട്: ജില്ലാ ജുഡീഷ്യല്‍ എംപ്ലോയീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം ചേര്‍ന്നു സൊസൈറ്റി സ്ഥാപക പ്രസിഡന്‍റും ജില്ലാ കോടതി മുന്‍ ശിരസ്തദാറുമായ അഡ്വ. കെ.പ്രേമനാഥന്‍ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്‍റ് എം.ദിനേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. കെ. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മുന്‍ പ്രസിഡന്‍റ് ബുഷറ ഡയറി അനാവരണം ചെയ്തു.
വൈസ് പ്രസിഡന്‍റ് കെ.ദിവ്യ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഡയറക്ടര്‍മാരായ എന്‍.വി.ശിവരാജന്‍, എം.ശ്രീകുമാര്‍, കെ.ഷാജികുമാര്‍,എം.മഡോണ,സി. അനഘ,വി പി. സുരാജ് എന്നിവരും ജില്ലയിലെ 500 അധികം കോടതി ജീവനക്കാരും പങ്കെടുത്തു. ഡയറക്ടര്‍മാരായ കെ.കെ.നിജീഷ് സ്വാഗതവും കെ.മനോജ് കുമാര്‍ നന്ദിയും പറഞ്ഞു