കോഴിക്കോട്: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി സി.കൃഷ്ണകുമാറിന് കേരള അഡ്വക്കേറ്റ് ക്ലര്‍ക്സ് അസോസിയേഷന് കോഴിക്കോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി.ചടങ്ങ് സ്പെഷ്യല്‍ അഡീഷണല്‍ ജില്ലാ ജഡ്ജി .പി.മോഹനകൃഷ്ണന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.അഡീഷണല്‍ ജില്ലാ ജഡ്ജി കെ. രാജേഷ്, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ബിജു.വി. ജി , കാലിക്കറ്റ് ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ: കെ.ബി. ശിവരാമകൃഷ്ണന് , കെ.എ.സി.എ സംസ്ഥാന കമ്മറ്റിയംഗം സി.ജയരാജന് . ജില്ലാ സെക്രട്ടറി എ. സുരാജ്, യൂണിറ്റ് ട്രഷറര്‍ സി. ഭുവനേശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യൂണിറ്റ് സെക്രട്ടറി എന്‍. പ്രമോദ് സ്വാഗതവും വൈസ് പ്രസിഡന്റ് ടി. പ്രമോദ് നന്ദിയും പറഞ്ഞു.
