ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് സ്വര്‍ണം; വെള്ളിയും ഇന്ത്യക്ക്

Kerala

. വെള്ളിമെഡല്‍ നേടിയത് കിഷോര്‍ കുമാര്‍ ജെന
. അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ സ്വര്‍ണം
. 81 മെഡലുമായി ചരിത്രനേട്ടത്തില്‍ ഇന്ത്യ

ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം. ജാവലിന്‍ ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരമായ കിഷോര്‍ കുമാര്‍ ജെനയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് തന്‍റെ നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം താണ്ടി നീരജ് സ്വര്‍ണമണിഞ്ഞത്. തന്‍റെ നാലാം ത്രോയില്‍ 87.54 മീറ്റര്‍ ദൂരം താണ്ടിയ കിഷോര്‍ കുമാറിനാണ് വെള്ളി. 82.68 മീറ്റര്‍ ദൂരം താണ്ടിയ ജപ്പാന്‍റെ ജെന്‍കി ഡീനിനാണ് വെങ്കലം.
2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം നേടിയിരുന്നു.
അമ്പെയ്ത്ത് മിക്സഡ് കോമ്പൗണ്ട് ടീം ഇനത്തില്‍ ഇന്ത്യയുടെ ജ്യോതി സുരേഖ വെന്നം-ഓജസ് പ്രവീണ്‍ സഖ്യം കൊറിയയെ തകര്‍ത്താണ് സ്വര്‍ണം നേടിയത്. കൊറിയയുടെ സോ ചെവോണ്‍-ജൂ ഹൂണ്‍ സഖ്യത്തെ 159-158 എന്ന സ്കോറിന് ഇന്ത്യ മറികടന്നു. 35 കിലോമീറ്റര്‍ നടത്തത്തില്‍ ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. രാം ബാബു-മഞ്ജു റാണി സഖ്യമാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത് ബോക്സിംഗില്‍ വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വെങ്കലം. പര്‍വീണ്‍ ഹൂഡയാണ് മെഡല്‍ നേടിയത്. സെമിയില്‍ ചൈനീസ് തായ്പേയ് താരം ടിങ് യു ലിന്നിനോട് 5-0ത്തിന് പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് പര്‍വീണ്‍ ഹൂഡയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.
ഇതോടെ 18സ്വര്‍ണവും 32 വെള്ളിയും 32 വെങ്കലവും ഉള്‍പ്പടെ 81 മെഡല്‍ ഇന്ത്യ സ്വന്തമാക്കി. ഇന്ത്യയുടെ ഒരു ഏഷ്യന്‍ ഗെയിംസ് എഡിഷനിലെ സര്‍വകാല റെക്കോര്‍ഡാണിത്. 2018ല്‍ ജക്കാര്‍ത്തയില്‍ നേടിയ ഇന്ത്യ നേടിയ 70 മെഡലുകളെന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ പഴങ്കഥയായത്.

Leave a Reply

Your email address will not be published. Required fields are marked *