ജാതി സെന്‍സസില്‍ നിന്ന് കോണ്‍ഗ്രസ് പിന്നോട്ടില്ല; നീതി ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

Top News

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുകയാണ് ആദ്യ നടപടിയെന്ന് രാഹുല്‍ ഗാന്ധി. ജാതി സെന്‍സസ് തന്‍റെ ജീവിതലക്ഷ്യമാണെന്നും അതില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അനീതി തുടരുന്ന രാജ്യത്ത് നീതി ഉറപ്പാക്കുക എന്നതാണ് അതിന്‍റെ താല്‍പര്യമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസ് സംഘടിപ്പിച്ച സോഷ്യല്‍ ജസ്റ്റിസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. കോണ്‍ഗ്രസിന്‍റെ വിപ്ലവകരമായ പ്രകടനപത്രിക കണ്ട് മോദി ഭയപ്പെടുകയാണ്. രാജ്യസ്നേഹികളെന്ന് അവകാശപ്പെടുന്നവര്‍ ജാതി സെന്‍സസിനെ ഭയപ്പെടുന്നു. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒ.ബി.സിയാകുമെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. സാമ്പത്തിക അസമത്വം സൃഷ്ടിക്കുകയാണ് മോദി ചെയ്തത്. മോദി സര്‍ക്കാര്‍ കോടിക്കണക്കിന് പണം ഏതാനും ചില ശതകോടീശ്വരന്മാര്‍ക്കായി നല്‍കി. മോദി 22 പേര്‍ക്ക് നല്‍കിയ 16 ലക്ഷം കോടിയില്‍ നിന്ന് രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്ക് ചെറിയൊരു തുക തിരികെ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *