തിരുവനന്തപുരം: ജര്‍മന്‍ റെയില്‍വേ സംരംഭത്തില്‍ മലയാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചര്‍ച്ചകള്‍ക്കായി ജര്‍മ്മന്‍ പ്രതിനിധി സംഘം കേരളത്തിലെത്തി. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഡോയ്ച് ബാന്‍ എന്ന ജര്‍മ്മന്‍ സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലുള്ള റെയില്‍വേ സംരംഭത്തിന്‍റെ പ്രതിനിധികളാണ് കേരളത്തിലെത്തി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.