ബര്‍ലിന്‍: ജര്‍മനിയില്‍ ജനജീവിതം ദുസ്സഹമാക്കി ആറു നാള്‍ സമരം പ്രഖ്യാപിച്ച് ട്രെയിന്‍ ഡ്രൈവര്‍മാര്‍. വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനയായ ജി.ഡി.എല്‍ ആണ് സമരം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ‘ഡോയിച്ച് ബാണ്‍’ കമ്പനി ട്രെയിനുകള്‍ നിലക്കുമെന്നും സര്‍വിസ് മുടങ്ങുമെന്നും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. കമ്പനിയുടെ 30 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ സമരം ജര്‍മനിയുടെ ഉല്‍പാദന മേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.