ജയിലില്‍ നിന്നും സന്ദേശവുമായി കെജ്രിവാള്‍

Top News

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ നിന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ സന്ദേശം വെളിപ്പെടുത്തി ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്. എന്‍റെ പേര് അരവിന്ദ് കെജ്രിവാള്‍, ഞാന്‍ തീവ്രവാദിയല്ല’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ സന്ദേശം.
പ്രതിസന്ധികളിലൂടെയും പകപോക്കലിലൂടെയും കെജ്രിവാളിനെ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തിഹാര്‍ ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിക്ക് അദ്ദേഹത്തിന്‍റെ ഭാര്യയേയും അഭിഭാഷകനേയും ബാരക്കില്‍ കാണാനുള്ള അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ കെജ്രിവാളിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ കാണാന്‍ അനുവദിച്ചത് ഗ്ലാസ് സ്ക്രീനിലൂടെയാണെന്നും സിങ് കൂട്ടിച്ചേര്‍ത്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആറ് മാസത്തോളം തിഹാര്‍ ജയിലിലായിരുന്ന സിങ്ങിനെ അടുത്തിടെയാണ് ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്ചയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അരവിന്ദ് കെജ്രിവാളുമായി ജയിലിലെത്തി കൂടിക്കാഴ്ച നടത്തിയത്. ജയിലില്‍ വലിയ കുറ്റവാളിയെന്നോ ചെറിയ കുറ്റവാളിയെന്നോ ഇല്ലെന്നും അവകാശങ്ങള്‍ എല്ലാവര്‍ക്കും തുല്യമാണെന്നുമായിരുന്നു സിങ്ങിന്‍റെ വാദത്തോട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ സഞ്ജയ് ബനിവാലിന്‍റെ പ്രതികരണം. ആര്‍ക്കും ജയിലില്‍ പ്രത്യേക അധികാരമോ അവകാശമോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *