ജയറാം രമേശിന്‍റെ വാഹനം ആക്രമിച്ചതായി കോണ്‍ഗ്രസ്

Top News

ഗുവാഹത്തി : അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ വീണ്ടും ആക്രമണം. മുതിര്‍ന്ന നേതാവ് ജയറാം രമേശിന്‍റെ വാഹനം ആക്രമിച്ചതായി കോണ്‍ഗ്രസ്. ആക്രമണത്തിന് പിന്നില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയാണെന്നും ആരോപണം.
അസമിലെ സോനിത്പൂര്‍ ജില്ലയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമിനെ ആക്രമിക്കുകയും ക്യാമറ മോഷ്ടിക്കുകയും ചെയ്തു. ഭാരത് ജോഡോ ന്യായ് യാത്രയുടെ പോസ്റ്റര്‍ വാഹനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡില്‍ നിന്ന് വലിച്ചുകീറി. കോണ്‍ഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വാഹനങ്ങളില്‍ ബി.ജെപി.പതാകകള്‍ സ്ഥാപിച്ചു. എന്നാണ് കോണ്‍ഗ്രസ് ആരോപണം.
മാധ്യമ പ്രവര്‍ത്തകരും ആക്രമിക്കപ്പെട്ടതായി കോണ്‍ഗ്രസ്. ആക്രമണത്തിന് പിന്നാലെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *