ജമ്മു ഡ്രോണ്‍ ആക്രമണത്തിന്
പിന്നില്‍ പാകിസ്ഥാനെന്ന് സൂചന

India World

ന്യൂഡല്‍ഹി: കഴിഞ്ഞ 27ന് ജമ്മു വ്യോമത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടന്ന ഇരട്ട സ്ഫോടനത്തിന് പിന്നില്‍ പാകിസ്ഥാന്‍ സൈന്യത്തിന് പങ്കുള്ളതായി സൂചന. ബോംബുകളിലെ പ്രഷര്‍ ഫ്യൂസുകളാണ് പാക് സൈന്യത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ കാരണം. പാക് സൈന്യം മൈന്‍ പാടങ്ങളിലും ടാങ്ക് വേധ മൈനുകളിലും ഉപയോഗിക്കുന്നവയാണിത്. വ്യോമത്താവളത്തിന്‍റെകോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ത്ത ഐ.ഇ.ഡി സാങ്കേതിക വിദഗ്ദ്ധര്‍ ഉപയോഗിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവ ഉയരത്തില്‍ നിന്ന് ശക്തിയായി താഴേക്ക് പതിക്കുമ്പോഴോ, വാഹനങ്ങളോ വ്യക്തികളോ ഇതിന് പുറത്ത് കൂടി കടന്ന് പോകുമ്പോഴോ ആണ് സ്ഫോടനമുണ്ടാകുന്നത്.
ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനിലെ ലഷ്കറെ തയ്ബ സംഘമാണെന്ന് സംശയിക്കുന്നതായി നേരത്തേ ജമ്മു കാശ്മീര്‍ ഡി.ജി.പി. ദില്‍ബാംഗ് സിംഗ് വ്യക്തമാക്കിയിരുന്നു. പാക്ക് ചാര സംഘടനയായ ഐ.എസ്.ഐയുടെ പങ്കും സംശയിക്കുന്നു. എന്‍.ഐ.എയും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സ്ഫോടനമുണ്ടായ ദിവസം പാക് അതിര്‍ത്തി കടന്ന് രണ്ട് ഡ്രോണുകള്‍ ഇന്ത്യന്‍ ഭാഗത്തേക്ക് പ്രവേശിക്കുന്നത് കണ്ടെന്നും. ഇവ പിന്നീട് താവി നദിക്ക് മുകളിലൂടെ പറന്നെന്നും സാക്ഷി മൊഴിയുണ്ട്. ഇന്ത്യ പാക് അതിര്‍ത്തിയിലൂടെ ഒഴുകുന്ന നദിയാണ് താവി. ഡ്രോണുകള്‍ വിമാത്താവളം സ്ഥിതി ചെയ്യന്ന പടിഞ്ഞാറാന്‍ ദിശയിലേക്ക് പറന്നത് കണ്ടെന്ന് സാക്ഷി മൊഴിയും എന്‍.ഐ.എക്ക് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *