ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ജമ്മു കശ്മീര്‍ ഉന്നതതല സുരക്ഷാ അവലോകന യോഗം ചേര്‍ന്നു. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യം അവലോകനം ചെയ്തു. തുടര്‍ച്ചയായ ഭീകരാക്രമണ പശ്ചാത്തലത്തിലാണ് യോഗം ചേര്‍ന്നത്. ജമ്മു കശ്മീരില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ്, സൈന്യം, കേന്ദ്ര സായുധ സേന എന്നിവര്‍ക്കിടയിലെ ഏകോപനവും യോഗം വിലയിരുത്തി.
കേന്ദ്രഭരണപ്രദേശത്ത് പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ആഭ്യന്തരമന്ത്രി യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഇതിന് പുറമെ ഭീകരാക്രമണം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള പദ്ധതി, ക്രമസമാധാന നില, യുഎപിഎയുമായി ബന്ധപ്പെട്ട കേസുകള്‍, സുരക്ഷയുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു.