ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു ലഷ്കറെ ത്വയ്യിബ ഭീകര്‍ കൊല്ലപ്പെട്ടു.ബുദ്ഗാം ജില്ലയിലാണ് സംഭവം. പൊലീസിന്റെയും കരസേനയുടെയും സംയുക്ത സംഘമാണ് ഭീകരരെ നേരിട്ടത്. അര്‍ബാസ് മിര്‍, ഷാഹിദ് ഷെയ്ഖ് എന്നിവരാണ് മരിച്ചതെന്നും ഇവര്‍ക്ക് നിരോധിത ഭീകര സംഘടനയായ ലഷ്കറെ ത്വയ്യിബയുമായി ബന്ധമുണ്ടെന്നും സുരക്ഷ സേന അറിയിച്ചു.തീവ്രവാദ ആക്രമണമുണ്ടാവുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബുദ്ഗാമിലെ കോടതിക്കു സമീപം സംശയാസ്പദമായ വാഹനം സുരക്ഷാസേന തടയുകയായിരുന്നു. പിന്നാലെ ഭീകരര്‍ സുരക്ഷ സേനക്കുനേരെ വെടിയുതിര്‍ത്തു, തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷ സേന ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് തോക്കുകള്‍ കണ്ടുകെട്ടിയതായി പൊലീസ് അറിയിച്ചു.