ജമ്മു കശ്മീരില്‍ ബസ്സിന് നേര്‍ക്ക് ഭീകരാക്രമണം; 9 തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടു, 33 പേര്‍ക്ക് പരിക്ക്

Top News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബസ്സിന് നേര്‍ക്ക് ഭീകരാക്രമണം. വെടിവയ്പില്‍ ഒമ്പത് തീര്‍ത്ഥാടകര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഞായറാഴ്ച ശിവ്ഖോരിയിലേക്ക് തീര്‍ഥാടകരുമായി പോയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ഭീകരാക്രമണത്തെത്തുടര്‍ന്ന് ബസ് മലയിടുക്കിലേക്ക് മറിഞ്ഞു. തീര്‍ത്ഥാടകരുമായി ശിവ്ഖോരി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന ബസിനു നേരെ പോണിയിലെ തെര്യത്ത് ഗ്രാമത്തില്‍ വച്ച് ആക്രമണമുണ്ടായതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പോലീസ്, സൈന്യം, അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *