ശ്രീനഗര്‍: നര്‍വാള്‍ മേഖലയിലെ ഇരട്ട സ്ഫോടനക്കേസില്‍ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായ ലഷ്കര്‍ ഇ തയ്ബ ഭീകരനെ ജമ്മുകാശ്മീര്‍ പൊലീസ് അറസ്റ്റുചെയ്തു.റിയാസി ജില്ലക്കാരനായ ആരിഫ് അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്ന് പെര്‍ഫ്യൂം ബോംബ് പിടിച്ചെടുത്തു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുള്ള സ്ഫോടക വസ്തു പിടിച്ചെടുക്കുന്നതെന്ന് ഡി ജി പി ദില്‍ബാഗ് സിംഗ് പറഞ്ഞു. ഇരട്ട സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണമാണ് ആരിഫിന്‍റെ അറസ്റ്റിന് വഴിയൊരുക്കിയത്. പാകിസ്ഥാനില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്.
പെര്‍ഫ്യൂം ബോട്ടിലിനുള്ളിലാണ് മാരകശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരിക്കുന്നത്. പെര്‍ഫ്യൂം പുറത്തുവരാനുള്ള ഭാഗത്ത് വിരലമര്‍ത്തിയാല്‍ ഉഗ്രസ്ഫോടനം നടക്കുന്ന രീതിയിലാണ് ബോംബ് സജ്ജീകരിച്ചിരിക്കുന്നത്. കണ്ടെത്തിയ പെര്‍ഫ്യൂം ബോംബ് നിര്‍വീര്യമാക്കാനുള്ള നടപടികള്‍ തുടരുകയാണ്. പാകിസ്ഥാനില്‍ നിന്നാണ് ആരിഫിന് ബോംബ് ലഭിച്ചതെന്നാണ് പൊലീസ് കരുതുന്നത്. കുറച്ചുനാളുകളായി പാകിസ്ഥാനില്‍ നിന്നുള്ള ഡ്രോണുകള്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് എത്തുന്നുണ്ട്.ഇങ്ങനെയാവും ബോംബുകള്‍ ലഭിച്ചതെന്നാണ് പൊലീസ് അനുമാനം.
കഴിഞ്ഞവര്‍ഷം ജമ്മുവിലെ ശാസ്ത്രിനഗറിലുണ്ടായ സ്ഫോടനത്തിലും വൈഷ്ണോദേവി തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിലുണ്ടായ സ്ഫോടനത്തിലും പങ്കുണ്ടെന്ന് ആരിഫ് സമ്മതിച്ചതായി ഡിജിപി അറിയിച്ചു.നര്‍വാലില്‍ കഴിഞ്ഞമാസമുണ്ടായ സ